ഇസ്ലാമാബാദ്: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പാക്കിസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പില്‍, 10.6 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും.
നവാസ് ശരീഫിന്റെ പാകിസ്താന് മുസ്ലിം ലീഗ്, ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാന്‍ ഖാെന്റ പാകിസ്താന് തഹ്രീകെ ഇന്‍സാഫ്, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുേട്ടായുടെ മകന് ബിലാവല്‍ ഭുേട്ടാ നയിക്കുന്ന പീപ്ള്‍സ് പാര്‍ട്ടി ഓഫ് പാകിസ്താന് എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
പഞ്ചാബ്, സിന്ധ്, ഖൈബര്‍- പക്തൂണ്‍ഖ്വാ, ബലൂചിസ്താന്‍ എന്നീ നാല് പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന 272 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടത്തി അര്‍ധരാത്രിയില്‍ ഫല പ്രഖ്യാപനം ആരംഭിക്കും.