തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. അഞ്ച് പൊലീസുകാരെയാണ് തിരുവനന്തപുരം സിബിഐ കോടതി കഴിഞ്ഞദിവസം കുറ്റക്കാരായി കണ്ടെത്തിയത്. കേസിലെ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വിജയിച്ചിരുന്നു.
കേസിലെ ഒന്നും രണ്ടും പ്രതികകളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കൊലകുറ്റം തെളിഞ്ഞിരിക്കുന്നത്. ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാന്‍ കൂട്ടുനിന്ന ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന അജിത് കുമാര്‍, സിഐയായിരുന്ന ഇ.കെ.സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്നുണ്ടാകും