Kerala

വള്ളം മറിഞ്ഞ് കാണാതായ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം കടുത്തുരുത്തിക്കു സമീപം മുണ്ടാറിലെ കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്ക ദുരിതവും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന്റെ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട് കാണാതയ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

മാതൃഭൂമി കോട്ടയം പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരില്‍ സജി മെഗാസിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. മാതൃഭൂമി ന്യൂസ് ചാനലിലെ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിനു(30) വേണ്ടി തിരച്ചില് തുടരുകയാണ്. കാണാതായവര്‍ക്കായി തിങ്കളാഴ്ച്ച വൈകിട്ട് ഏഴുവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് തെരച്ചില്‍ ചൊവ്വാഴ്ച രാവിലത്തേക്ക് മാറ്റുകയായിരുന്നു.

മാതൃഭൂമി ചാനലിലെ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന്‍ നമ്പൂതിരി (29), കാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനില്‍ അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 12.30നു മുണ്ടാര്‍ പാറേല്‍ കോളനിക്കു സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് സംഭവം. റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവെ ആണ് അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top