Business

വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

വാരാദ്യ ദിവസമായ തിങ്കളാഴ്ച്ച വിപണി കരുത്ത് കാട്ടി മുന്നേറി. ഏഷ്യന്‍ വിപണികളില്‍ മാന്ദ്യമായിരുന്നെങ്കിലും ഇന്ത്യന്‍ വിപണി ഇന്ന് സജീവമായിരുന്നു.

ജിഎസ്ടി കൗണ്‍സില്‍ നികുതി കുറച്ചതോടെ പെയിന്റ് കണ്‍സ്യൂമബിള്‍ ഡ്യൂറബിള്‍, പാദരക്ഷ കമ്പനികളുടെ ഓഹരികള്‍ക്ക് വില വര്‍ധിച്ചു. മുംബൈ വിലസൂചിക 222 പോയിന്റ് വര്‍ധിച്ച് 36,719ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 75 പോയിന്റ് ഉയര്‍ന്ന് 11,085ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 34ല ഓഹരികള്‍ മികച്ച നേട്ടത്തിലാണ്.

മുന്‍നിര ഓഹരിയായ ഐടിസി കരുത്ത് കാട്ടി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1.9 ശതമാനം വിലവര്‍ധനവ് രേഖപ്പെടുത്തി. പെയിന്റ് ഉല്‍പ്പാദകരായ ഏഷ്യന്‍പെയിന്റ്‌സ് 2.3 ശതമാനം വര്‍ധനവ് നിലനിര്‍ത്തി.

എഫ്എംസിജി സൂചിക 2.5 ശതമാനം വര്‍ധനവ് കാണിച്ചതിനു പിന്നില്‍ ജിഎസ്ടി കുറച്ചതായിരുന്നു പ്രധാന കാരണം. നിഫ്റ്റി പൊതുമേഖല സൂചികയും 2.4 ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് ഓഹരികളിലും മുന്നേറ്റം പ്രകടമായിരുന്നു.

ജിഎസ്ടി നികുതിയിലെ കുറവ് തന്നെയായിരുന്നു റെക്കോര്‍ഡ് നിലയിലേക്ക് സൂചിക ചലിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചത് മിക്ക കമ്പനികളുടെയും ഓഹരി മുന്നേറ്റത്തിന് കാരണമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top