കാനഡായിലെ ടൊറന്റേയ്ക്ക് സമീപത്തുള്ള ഗ്രിക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. പതിന്നാല് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. റസ്റ്റോറന്റില്‍ പിറന്നാള്‍ പാര്‍ടി നടക്കുന്നതിനിടയിലാണ് നാടന്‍ തോക്കുപയോഗിച്ച് അക്രമി വെടി ഉതിര്‍ത്തത്. വെടിവച്ച ശേഷം ഇയാള്‍ സ്വയം വെടിവച്ച് മരിച്ചു.
ടൊറന്റോ പോലീസിന്റെ ട്വീറ്റനുസരിച്ച് വെടിവയ്പ്പിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഒരു പെണ്കുഞ്ഞിനടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.