തൃശൂര്‍: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ ചാവക്കാടാണ് പ്രതിഷേധമുണ്ടായത്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മഴക്കെടുതികളെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന തരത്തില്‍ വലിയ വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിഷേധമെന്നാണ് സൂചന. ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.