ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഇബ്ലിസി’ലെ ആദ്യഗാനം പുറത്തിറങ്ങി. മഡോണസെബാസ്റ്റിയനാണ് ചിത്രത്തിലെ നായിക. ഇവരൊന്നിച്ചുള്ള പ്രണയഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകന് രോഹിതും ഒന്നിക്കുന്ന ചിത്രമാണ് ‘ഇബ്ലിസ്’. സംവിധായകന് രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയായിരിക്കും ഇബ്ലിസ് എന്നാണ് സൂചന.
പുത്തന്‍ ലുക്കില്‍ ആസിഫ് അലി ; ഇബ്ലിസിലെ ആദ്യഗാനം കാണാം
By
July 21, 2018 3:25 pm