അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശിവസേന. എന്‍ഡിഎയുടെ നിര്‍ണായക ശക്തികളിലൊന്നായ ശിവസേന വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം എന്‍ഡിഎ മുന്നണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ശിവസേന വിരുദ്ധരായ ചിലരെ എന്‍ഡിഎയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് ശിവസേനയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവിശ്വാസത്തില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയില്‍ ശിവസേന ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നെങ്കിലും പെട്ടെന്നാണ് തീരുമാനം മാറ്റി വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചത്. ബിജെപിയെ പിന്തുണയ്ക്കില്ലെങ്കിലും പ്രതിപക്ഷത്തോടൊപ്പം നില്‍ക്കുമോ എന്ന് വ്യക്തമല്ല. ശിവസേനയുടെ പിന്തുണയോടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷവും തെളിയിക്കാനാകുമെന്ന ബിജെപിയുടെ നിശ്ചയദാര്‍ഢ്യത്തിനേറ്റ തിരിച്ചടിയായി ശിവസേനയുടെ പുതിയ നിലപാട്. ഇതോടെ എന്‍ഡിഎ നേതൃത്വം കനത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
പ്രതിപക്ഷത്തു നിന്നുളള അണ്ണാ ഡിഎംകെയുടെ പിന്തുണയാണ് ബിജെപിയുടെ മറ്റൊരു ശക്തിസ്രോതസുകളിലൊന്ന്. എന്നാല്‍ ശിവസേന മലക്കം മറിഞ്ഞതോടെ 314ല്‍ നിന്നും 296 ആയി എന്‍ഡിഎയുടെ അംഗബലം കുറഞ്ഞു. ആകെമൊത്തം 534 അംഗങ്ങളുളള സഭയില്‍ 339 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയത്.