Business

ഇന്റര്‍നെറ്റ് സൗകര്യമുള്ള റഫ്രിജറേറ്റര്‍ ‘ഫാമിലി ഹബ്ബു’മായി സാംസങ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ ഇലക്‌ട്രോണിക് ബ്രാന്‍ഡായ സാംസങ് ഐഒടി സാധ്യമായ അടുത്ത തലമുറ റഫ്രിജറേറ്റര്‍ ‘ഫാമിലി ഹബ്ബ്’ അതവരിപ്പിച്ചു. ഫാമിലി ഹബ്ബിന്റെ അവതരണം ഇന്ത്യന്‍ റഫ്രിജറേറ്റര്‍ വ്യവസായത്തില്‍ വിപ്ലവം കുറിച്ച് ജീവിതശൈലിയെ തന്നെ മാറ്റിമറിക്കും.

നൂതന ഉല്‍പ്പന്നത്തിനുള്ള 2018ലെ സിഇഎസ് അവാര്‍ഡ് കരസ്ഥമാക്കിയ ഫാമിലി ഹബ്ബ് 21 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ബിക്‌സ്ബി വോയ്‌സ് കണ്‍ട്രോള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ അസാധ്യമെന്ന് കരുതിയിരുന്ന അതിശയകരമായ വിനോദ അനുഭവം ഉറപ്പുനല്‍കുന്നു. ഒപ്പം സാധാരണ റഫ്രിജറേറ്ററിലെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു.

ഫാമിലി ഹബ്ബിന് ഒരുപാട് സ്മാര്‍ട്ട്ഫീച്ചറുകളുണ്ടെന്നും ഇതുവരെ അസാധ്യമെന്ന് കരുതിയിരുന്നതെല്ലാം ഉപഭോക്താക്കള്‍ക്ക് ചെയ്യാമെന്നും കുടുംബാംഗങ്ങളെ തമ്മില്‍ കണക്ട് ചെയ്യുകയും വിനോദപരിപാടികള്‍ ആസ്വദിക്കാന്‍ സൗകര്യവും ചെയ്യുന്നുവെന്നും ബിക്‌സ്ബി വോയ്‌സ് കണ്‍ട്രോളിലൂടെ ഫാമിലി ഹബ്ബ് കൂടുതല്‍ ഇന്റലിജന്റാകുന്നുവെന്നും സാംസങ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബിസിനസ് ഡയറക്ടര്‍ സൗരവ് കത്യാള്‍ പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് വാഷിങ് മെഷീന്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവയെല്ലാം ഫാമിലി ഹബ്ബിന്റെ സ്‌ക്രീനിലൂടെ കണക്ട് ചെയ്ത് നിയന്ത്രിക്കാനും ഉപയോഗിക്കാനും സാധിക്കും. ഉപഭോക്താവിന് എവിടെ നിന്നു വേണമെങ്കിലും ഫ്രിഡ്ജിനകത്തെ ഭക്ഷണം സ്മാര്‍ട്ട്‌ഫോണിലൂടെ കാണാനും സ്ഥിതി മനസിലാക്കാനും സാധിക്കും. ഗ്രോസറി സ്റ്റോറില്‍ നില്‍ക്കുമ്പോള്‍ തന്നെ ഫ്രിഡ്ജില്‍ എന്തൊക്കെയുണ്ടെന്ന് അറിയാന്‍ എളുപ്പമാകുന്നു. കുട്ടികള്‍ക്കുള്ള സന്ദേശങ്ങള്‍ സ്‌ക്രീനില്‍ നോട്ട് ചെയ്യാനും കഴിയും. ഇതുപോലെ നിരവധിയായ കാര്യങ്ങള്‍ ഉപഭോക്താവിന് ഫാമിലി ഹബിലൂടെ ചെയ്യാം. ബിക്‌സ്ബിയിലൂടെ വ്യക്തിഗതമായ ശബ്ദങ്ങള്‍ തിരിച്ചറിയാനും വിശേഷങ്ങള്‍, കാലാവസ്ഥ, തിയതികള്‍ തുടങ്ങി ആവശ്യമായ വിവരങ്ങള്‍ അറിയാനും സാധിക്കും.

വെബ് ബ്രൗസറിലൂടെയും ലൈവ് റേഡിയോ ആപ്പിലൂടെയും സാംസങ് സ്മാര്‍ട്ട് ടിവിയിലൂടെയും ലക്ഷക്കണക്കിന് ഗാനങ്ങളും പരിപാടികളും ഫാമിലി ഹബ്ബിലൂടെ ആസ്വദിക്കുകയും ചെയ്യാം. സാംസങിന്റെ ഏറ്റവും പുതിയ ഫാമിലി ഹബ്ബ് 3.0 ഒറ്റ ഫ്രഞ്ച് ഡോര്‍ മോഡലില്‍ മള്‍ട്ടി ഡോര്‍ ഫോര്‍മാറ്റ്, ഫ്‌ളെക്‌സ് സോണ്‍, ഐസ്-വാട്ടര്‍ ഡിസ്‌പെന്‍സര്‍, ട്രിപ്പിള്‍ കൂളിങ്, 810 ലിറ്റര്‍ ശേഷി തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. സാംസങ് ഷോപ്പിലൂടെയും ആമസോണിലൂടെയും പ്രീ-ബുക്കിങ് നടത്താം. 2,80,000 രൂപയാണ് വില. പ്രീ-ബുക്കിങില്‍ സാംസങ് ഗാലക്‌സി എസ്9 സൗജന്യമായി ലഭിക്കുന്ന ഓഫറുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top