ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മോനോന് തിരക്കഥയൊരുക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച ‘ഒരു പാര്‍വ്വയില്‍ അവള്’എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്, മിയ, പുതുമുഖം ഹന്ന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ വേറിട്ട വേഷത്തിലാണ് അനൂപ് മേനോന് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന് എന്നിവരും അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.