Business

വിപണി ദുര്‍ബലം 19-07-2018

വ്യാഴാഴ്ച ഓഹരിവിപണി ദുര്‍ബലമായിരുന്നു. മുംബൈ വിലസൂചിക 22 പോയിന്റ് നഷ്ടത്തില്‍ 36,351ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 23 പോയിന്റ് കുറഞ്ഞ് 10,957ലാണ് ക്ലോസ് ചെയ്തത്.

ഐടി, ഫാര്‍മ്മ ഓഹരികളിലെ വിലക്കുറവാണ് വിപണിക്ക് പ്രതികൂല ഘടകമായത്. ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്റ് ട്യൂബ്രോ, സിപ്ല, ഡോ.റെഡീസ് തുടങ്ങിയ ഓഹരികള്‍ക്ക് രണ്ട് മുതല്‍ ആറ് ശതമാനം വരെ വില കുറഞ്ഞു.

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത് വിപണി ആശഹ്കയോടെയാണ് നോക്കിക്കാണുന്നത്.

മിഡ് ക്യാപ് ഐടി ഓഹരിയായ മൈന്‍ഡ്ട്രീ 12.2 ശതമാനം നഷ്ടം രേഖപ്പെടുത്തി. 2011 സെപ്തംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവാണിത്.

എഫ്എംസിജി ഓഹരികള്‍ മുന്നേറ്റം കാഴ്ച വെച്ചു. നിഫ്റ്റി എഫ്എംസിജി സൂചിക 0.7 ശതമാനം വര്‍ധിച്ചു. ഐടിസി, കോള്‍ഗേറ്റ്, പാമൊലീവ് ഓഹരികള്‍ക്ക് 1.5 ശതമാനം വിലവര്‍ധനവ് രേഖപ്പെടുത്തി.

ഏഷ്യന്‍ വിപണിക്കും വ്യാഴാഴ്ച നേട്ടമുണ്ടാക്കാനായില്ല. നിക്ഷേപകര്‍ കരുതലോടെ വിപണിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഓഹരിവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top