Kerala

ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സ്‌നേഹ സമ്മാനം, സ്‌നേഹ ഭവനം

ആരോഗ്യ പരിപാലന രംഗത്ത് ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സമൂഹം ഉപേക്ഷിച്ച അശരണര്‍ക്കായി ഒരു സ്‌നേഹ ഭവനം പടുത്തുയര്‍ത്തുന്നു.

തൃശൂര്‍ ജില്ലയിലെ പീച്ചി ചെന്നായ് പാറ ദിവ്യഹൃദയാശ്രമം കോമ്പൗണ്ടിലാണ് സ്‌നേഹഭവന്‍ നിര്‍മിക്കുന്നത്. 12000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇവിടെ 120 പേര്‍ക്കുള്ള സൗകര്യങ്ങളുണ്ടാകും. 2.5 കോടി രൂപയാണ് മുതല്‍ മുടക്ക്. 2018 ഡിസംബറില്‍ പണി പൂര്‍ത്തിയാകും.

ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുന്ന ദിവ്യഹൃദയ ആശ്രമത്തിന് സമര്‍പ്പിക്കുന്ന ജൂബിലി സ്മാരകം കൂടിയാണ് സ്‌നേഹ ഭവനമെന്ന് ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്ക പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top