Breaking News

എബിവിപി നാളെ പഠിപ്പ് മുടക്കും

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ നാളെ എബിവിപി സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എബിവിപി നടത്തിയ ക്യാംപയിനിനു നേരെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി വിദ്യര്‍ത്ഥികള്‍ക്കാണ് തലയ്ക്കും ശരീരത്തിലും പരിക്കേറ്റത്.

എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.എം.രവിശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ കേരളത്തിലെ കോളേജുകളില്‍ എബിവിപി  പഠിപ്പുമുടക്കി പ്രതിഷേധിക്കുന്നത്.

എന്നാല്‍ പഠിപ്പുമുടക്ക് സ്കൂളുകള്‍ക്ക് ബാധകമല്ല എന്ന് എം എം ഷാജി, എബിവിപി സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top