Latest News

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷന്‍ വിഹിതം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. മഴക്കെടുതിക്ക് ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്ന ആവശ്യവും സംഘം പ്രധാനമന്ത്രിക്ക് മുമ്പാകെ ഉന്നയിക്കും.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അടിയന്തിരമായി വിലയിരുത്താന്‍ ഉടനടി കേന്ദ്ര സംഘത്തെ അയക്കണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെടും. വെട്ടിക്കുറിച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണം, ഓഖി സഹായം എത്രയും വേഗം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.

നാലു തവണ മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top