Business

ഫെഡറല്‍ ബാങ്ക് അറ്റാദായത്തില്‍ 25 ശതമാനം വര്‍ധനവ്

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 25.01 ശതമാനം വര്‍ധിച്ച് 262.71 കോടി രൂപയിലെത്തി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷം ഇതേ കാലയളവിലെ 557.86 കോടി രൂപയെ അപേക്ഷിച്ച് 602.92 കോടി രൂപയിലെത്തിയതായും നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തേക്കുള്ള ഓഡിറ്റു ചെയ്യാത്ത പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാറ്റുവിറ്റി ചെലവിനായി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ 54 കോടി രൂപ വകയിരുത്തേണ്ടി വന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. ബാങ്കിന്റെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.74 ശതമാനം വര്‍ധിച്ച് 2938.24 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ അറ്റ പലിശ വരുമാനം 22.40 ശതമാനവും ആകെ ബിസിനസ് 19.40 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ആകെ നിക്ഷേപങ്ങള്‍ 16.07 ശതമാനം വര്‍ധിച്ച് 1,11,241.85 കോടി രൂപയിലും വായ്പകള്‍ 23.58 ശതമാനം വര്‍ധിച്ച് 94,296.78 കോടി രൂപയിലും എത്തിയതായും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്‍.ആര്‍.ഇ. നിക്ഷേപങ്ങളുടെ കാര്യത്തില്‍ 19.90 ശതമാനമാണു വര്‍ധനവ്. 2,05,538.63 കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്.

വായ്പകളുടെ കാര്യത്തില്‍ ചെറുകിടവായ്പകള്‍ 18.97% വളര്‍ന്ന് 26,133 കോടി രൂപയിലെത്തിയതായി 2018 ജൂണ്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുളള വായ്പ 16.74% വളര്‍ന്ന് 18,681.34 കോടി രൂപയിലെത്തി. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കായുളള വായ്പ്പകള്‍ 31.53% എന്ന റെക്കോര്‍ഡ് വളര്‍ച്ചയോടെ 41,001.79 കോടി രൂപയിലാണ് എത്തിയിട്ടുളളത്. കാര്‍ഷിക വായ്പകള്‍ 22% വളര്‍ച്ചയോടെ 9,699 കോടി രൂപയിലാണ് എത്തിയിട്ടുളളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top