തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ജീവനക്കാര്‍ ടോള്‍ ചോദിച്ചതാണ് പിസി ജോര്‍ജ്ജിനെ പ്രകോപിപ്പിച്ചത്. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തു.
ബാരിയര്‍ വലിച്ചുമാറ്റിയതിനു ശേഷം ഇവര്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്കി. അതേസമയം എംഎല്‍എ ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ടോള്‍ ജീവനക്കാര്‍ കടന്നുപോകാന്‍ അനുവദിച്ചില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.