Latest News

പ്രധാനമന്ത്രിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കൂടാരം തകര്‍ന്ന് വീണ് 20 പേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളില്‍ മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയോടെയാണ് സംഭവം. പരുക്കേറ്റവരെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി സംസാരിക്കവേയാണ് കൂടാരങ്ങളില്‍ ഒന്ന് തകര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ ദേഹത്തേക്ക് വീണത്. തുടര്‍ന്ന് പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍ ടെന്റ് തകര്‍ന്ന് സ്ത്രീകളും പുരുഷന്മാരും ഉള്ള സദസിലേക്ക് വീണു. മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top