Kerala

അവകാശികളില്ലാതെ സ്വിസ് ബാങ്കില്‍ ഇന്ത്യാക്കാരുടെ 300 കോടി

അവകാശികളില്ലാത്ത ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന 300 കോടി രൂപ സ്വിസ് ബാങ്കില്‍ എന്ത് ചെയ്യണമെന്നറിയാതെ അവശേഷിക്കുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അവകാശികളില്ലാതെ നിഷ്‌ക്രിയ അക്കൗണ്ടുകളെ സംബന്ധിച്ച വിവരം സ്വിസ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്.

ആകെയുള്ള 3500 നിഷ്‌ക്രിയ അക്കൗണ്ടില്‍ 6 എണ്ണം ഇന്ത്യാക്കാരുടേതാണെന്നാണ് അറിയുന്നത്. എന്നാല്‍ അവകാശികള സംബന്ധിച്ച് ഇത് വരെ വിവരമൊന്നുമില്ല. അക്കൗണ്ട് സംബന്ധമായ അവകാശ വാദം ഇനിയും ആരും ഉന്നയിച്ചില്ലെങ്കില്‍ തുക അതാത് രാജ്യങ്ങള്‍ക്ക് കൈമാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top