കുടുംബമൊന്നിച്ചുള്ള യാത്രക്കാരെ ആകര്‍ഷിക്കുവാന്‍ വിദേശ ടൂറിസ്റ്റുകള്‍ക്കൊപ്പം വരുന്ന, 18 വയസ്സില്‍ താഴെയുള്ള ആശ്രിതര്‍ക്ക് വിസ ഫീസ് പൂര്‍ണമായി ഒഴിവാക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലത്താണ് സൗജന്യം അനുവദിച്ചിരിക്കുന്നത്.
ഈ സീസണിലാണ് യുഎഇയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. ഈ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവില്‍ 3.2 കോടി ടൂറിസ്റ്റുകളാണ് യുഎഇയിലെത്തിയത്.