തിരുവനന്തപുരം: ശശി തരൂരിന്റെ ഓഫീസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം. വിവാദമായ ഹിന്ദു പാക്കിസ്താന് പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്നും ഇന്ത്യവിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസിന് മുന്നില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വെച്ചതും കരിഓയില്‍ ഒഴിച്ചതും. കൂടാതെ, ഓഫീസിന് മുമ്പില്‍ പാക്കിസ്താന് ഓഫീസ് എന്ന ഫ്ലക്സും വെച്ചിട്ടുണ്ട്. തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ശശി തരൂരിന്റെ ഓഫീസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം
By
July 16, 2018 3:11 pm