Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയ്ക്കകത്ത് പ്രതിഷേധം; ബിഷപ് പദവിയില്‍ നിന്നും മാറി നില്‍ക്കണമെന്ന് വൈദികര്‍

ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പദവിയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് സഭയിലെ ഒരുപറ്റം വൈദികര്‍. ജലന്ധറിലെ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന പുരോഹിതര്‍ക്കായുള്ള മാസധ്യാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ അന്വേഷണം തീരും വരെ ബിഷപ്പ് മാറി നില്‍ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ബിഷപിന്റെ സാന്നിധ്യത്തിലായിരുന്നു വൈദികര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവര്‍ ദില്ലി ആര്‍ച്ച് ബിഷപ്പിന് കത്തും നല്‍കി.

എന്നാല്‍ ബിഷപിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൈദികര്‍ രംഗത്തെത്തിയതോടെ യോഗം വാക്കുതര്‍ക്കത്തിലേക്കെത്തി. വിവാദം സഭയുടെ ഇമേജിനെ ഗുരുതരമായി ബാധിച്ചുവെന്നും വിശ്വാസികള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ഇടവക വികാരി പറഞ്ഞു. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ മാത്രം രാജി വയ്ക്കില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിലപാട്. ഇതേതുടര്‍ന്ന് ബിഷപിനെതിരെ രംഗത്തത്തിയ വൈദികര്‍ ദില്ലി ആര്‍ച്ച് ബിഷപ്പിന് ഇക്കാര്യത്തില്‍ കത്തയച്ചു. ബിഷപ്പിനെ എതിര്‍ക്കുന്ന ചില വൈദികര്‍ ഫോണില്‍ ബന്ധപ്പെട്ടും പരാതി അറിയിച്ചതായാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top