തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. മരുതാംകര, കാവിലംപാറ എന്നിവടങ്ങളിലാണ് കനത്തമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടങ്ങളുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.