കടുവയെ കിടുവ പിടിച്ചെന്ന് പറഞ്ഞ പോലെയാണ് ശശി തരൂരിന് ട്വിറ്ററിലൂടെ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവാദമായ ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തില്‍ തരൂര്‍ നേരിട്ട് ഹാജരായി മറുപടി നല്‍കമമെന്നാണ് കൊല്‍ക്കത്ത കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ട്വിറ്ററില്‍ അഭിരമിക്കുന്ന ശശി തരൂരിന് അതേ ട്വിറ്ററിലൂടെ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് കൗതുകത്തോടെയാണ് ട്വിറ്റര്‍ ഫോളോവേര്സ് നോക്കി കാണുന്നത്.