ഒരുകാലത്ത് തമിഴകത്തിന്റെ താരസുന്ദരിയായിരുന്ന തൃഷ തിരിച്ചുവരികയാണ്, അതും മക്കള്‍ സെല്വന് വിജയ് സേതുപതിക്കൊപ്പം. തന്റെ ക്യാരക്ടറിനോട് സേതുപതി എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് എല്ലാവര്ക്കും അറിയാം. അതോടൊപ്പം തൃഷയുടെ അഭിനയം കൂടിയാകുമ്പോള്‍ 96 ഒരു മനോഹരമായ റൊമാന്റിക് ഡ്രാമയാകുമെന്നാണ് ടീസര്‍ കണ്ടവരുടെ അഭിപ്രായം.
വലിയഅഭിനയ കോലാഹലമൊന്നും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പക്വമായ മുഖഭാവത്തില്‍ തൃഷ കൈകാര്യം ചെയ്യുന്ന റൊമാന്റിക് ക്യാരക്ടര്‍ മികച്ചുനില്‍ക്കുമെന്ന് ടീസറില്‍ നിന്ന് തന്നെ വ്യക്തമാണ്. ’96’ ഒരു റൊമാന്റിക് ഡ്രാമ കൂടിയാണ്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
സി പ്രേം കുമാറാണ് സംവിധാനം. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി മേനോനാണ് സംഗീതം. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.