Latest News

ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസ്

കൊല്‍ക്കത്ത: ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ ശശി തരൂരിനോട് നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. അടുത്ത മാസം 14ന് ഹാജരാകാനാണ് നിര്‍ദേശം. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സുമിത് ചൗധരി എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

അതിനിടെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് തരൂര്‍ വീണ്ടും രംഗത്തെത്തി. പരാമര്‍ശത്തില്‍ തെറ്റുകളുണ്ടെന്ന് തോന്നുന്നില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. 2013 മുതല്‍ താന്‍ ഇത് പറയുന്നതാണെന്നാണ് ശശി തരൂര്‍ പറയുന്നത്. വാക്കുകളില്‍ ജാഗ്രത വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് പിന്നാലെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.

തിരുവനന്തപുരത്ത് നടന്നൊരു ചടങ്ങിനിടെയാണ് ശശി തരൂര്‍ എംപി ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. ”വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിയരക്കും. ഇന്ത്യയെ ഹിന്ദു പാകിസ്താന്‍ ആക്കി മാറ്റും. മഹാത്മാഗാന്ധിയും നെഹ്‌റുവും പട്ടേലും ഇതിനുവേണ്ടിയല്ല പോരാടിയത്”. ഇതായിരുന്നു തരൂരിന്റെ വാക്കുകള്‍. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. ശശി തരൂരിന്റെ പരാമര്‍ശത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top