Breaking News

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗീകചൂഷണം; രണ്ട് വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തേക്കും

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്.

അതേസമയം രണ്ടാംപ്രതി കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കൊല്ലത്ത് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ ഇന്നലെ കീഴടങ്ങിയിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല. മുഴുവന്‍ പ്രതികളും അറസ്റ്റിലായ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം പ്രതിയായ ഫാദര്‍ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യു പറഞ്ഞു. പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വച്ച് കണ്ടിട്ടുണ്ടെന്നും കുമ്പസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍മ്മയില്ലെന്നും ഫാ.ജോബ് മാത്യു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top