നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഇടയില്‍ ചാഞ്ചാടിയ ബുധനാഴ്ച വിപണി ദുര്‍ബലമായിരുന്നു. മുംബൈ വിലസൂചിക നാമമാത്രമായ 26.31 പോയിന്റ് ഉയര്‍ന്ന് 36,265.93 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 1.05 പോയിന്റ് വര്‍ദ്ധിച്ച് 10948.30 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
ചൈന അമേരിക്ക വ്യാപാര കരാര്‍ യുദ്ധത്തിന് പുതിയ മാനം കൈവരിച്ചതാണ് ദലാല്‍ സ്ട്രീറ്റില്‍ നിക്ഷേപകരെ പ്രതികൂലമായി ബാധിച്ചത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക പുതിയ തീരുവ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ആഗോളവിപണിയെ പ്രതികൂലമായി ബാധിച്ചു.
ആഗോളവിപണിയിലെ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. മെറ്റല്‍ ഓഹരികള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജിന്‍ഡാല്‍ സ്റ്റീല്‍, കോള്‍ ഇന്ത്യ, വേദാന്ത, സെയില്‍ എന്നീ ഓഹരികള്‍ക്ക് 4 ശതമാനത്തോളം വിലയിടിഞ്ഞു.
നിഫ്റ്റി, ഐടി ഇന്‍ഡക്സ് 2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. മികച്ച ആദ്യപാദഫലം പ്രഖ്യാപിച്ച ടിസിഎസ് ഓഹരികള്‍ക്ക് 5 ശതമാനം വില വര്‍ദ്ധിച്ചു.
ഐടി ഓഹരികള്‍ക്ക് പുറമെ ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ (എഫ്എംസിജി) കമ്പനികളുടെ ഓഹരികളിലും ഇന്ന് മുന്നേറ്റം കണ്ടു. ഹിന്ദുസ്ഥാന്‍ യൂണിവിവര്, ഗോദറേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് മാരികോ എഫ്എംസിജി കമ്പനികളുടെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു.