ലോകബാങ്ക് പുതിയതായി പ്രഖ്യാപിച്ച 2017ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്, ഇന്ത്യ ആറാമത്തെ വലിയ സമ്പദ് ശക്തിയായി. ആറാം സ്ഥാനക്കാരായ ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജിഡിപി) 2.597 ട്രില്ല്യണ്‍ ഡോളറാണ്.
അമേരിക്ക തന്നെയാണ് ഏറ്റവും വലിയ സമ്പദ് ശക്തി. ചൈന, ജപ്പാന്, ജര്‍മ്മനി, ബ്രിട്ടണ് എന്നീ രാജ്യങ്ങള്‍ തൊട്ട് താഴെയുണ്ട്.
2018ല്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് രാജ്യത്തെ ധനകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.