Breaking News

‘പ്രണവിനെ ഡയറക്‌ട് ചെയ്യുന്ന മോഹന്‍ലാല്‍’; ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ പുറത്ത്

‘ബറോസ്’ പ്രഖ്യാപിച്ചത് മുതല്‍ ചിത്രം സംബന്ധിക്കുന്ന അപ്‌ഡേറ്റുകള്‍ വളരെ ആവശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.ചിത്രത്തില്‍ പ്രണവ് ഇല്ലേയെന്നായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ചോദ്യം.

സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനില്‍ നിന്നും പുറത്തുവിട്ട ഒരു ചിത്രത്തില്‍ പ്രണവ് ഉണ്ടായിരുന്നു. എന്നാല്‍ ബറോസില്‍ കാമറയ്‌ക്ക് മുന്നിലാണോ പിന്നിലാണോ പ്രണവ് എന്നായിരുന്നു ആരാധകരുടെ സംശയം.

ഇപ്പോഴിതാ ബറോസ് സിനിമ ലോക്കേഷനില്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഒരു വിഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. പടികളിറങ്ങി വരുന്ന പ്രണവിന് ചിത്രീകരിക്കുന്ന രംഗം വിശദീകരിക്കുന്ന മോഹന്‍ലാല്‍ ആണ് വിഡിയോയില്‍. ടികെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാര്‍ അനീഷ് ഉപാസനയും വിഡിയോയിലുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാല്‍ ആണ് വീഡിയോയില്‍. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച്‌ വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയില്‍ ഉണ്ട്. 2019 ഏപ്രിലിലാണ് ചിത്ര പ്രഖ്യാപിച്ചതെങ്കിലും ഒഫിഷ്യല്‍ ലോഞ്ച് നടക്കുന്ന 2021 മാര്‍ച്ച്‌ 24നാണ്.

ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയക്കിയത്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ചിത്രം.

വിഡിയോ കാണാനായി താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://www.facebook.com/GrandCinemas.in/videos/5483741851727936/?mibextid=BuFJOqMoWj1Hyi8k

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top