Kerala

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കൂട്ടരാജി

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റും, സെക്രട്ടറിയും അടക്കമുളള ഒരു വിഭാഗം പേര്‍ രാജിവച്ചു. ആലപ്പുഴയില്‍ നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമാണ് രാജി. 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും തല്‍സ്ഥാനം രാജി വച്ചു. ജയേഷ് ബിസിസിഐ പ്രതിനിധിയായി തുടരും. സാജന്‍ കെ വര്‍ഗ്ഗീസിനെ പ്രസിഡന്റായും ശ്രീജിത്ത് നായരെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

അതേസമയം കെസിഎയിലെ ഭിന്നതകള്‍ രൂക്ഷമായതാണ് കൂട്ടരാജിയ്ക്ക് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെസിഎ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ടിസി മാത്യു 2.16 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ തനിക്കെതിരെയുളള ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ടിസി മാത്യുവിന്റെ വാദം. ഇതിനിടെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളക്രിക്കറ്റ് അസോസിയേഷനിലെ കൂട്ടരാജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top