Kerala

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ രഹസ്യമൊഴിയെടുക്കും

പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരായ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ രഹസ്യമൊഴിയെടുക്കും. ക്രൈംബ്രാഞ്ചാണ് രഹസ്യമൊഴിയെടുക്കുന്നത്. സ്‌നിഗ്ധയുടെ കായിക പരീശിലകയായ വനിത പോലീസ് ഉദ്യോഗസ്ഥയുടേയും സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും രഹസ്യമൊഴികളും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

ഗവാസ്‌കര്‍ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് സ്‌നിഗ്ധ പരാതി നല്‍കിയത്. സ്‌നിഗ്ധ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കറും സ്‌നിഗ്ധയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഇരുവരുടെയും പരാതിയില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇരുവരും തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകുയും ചെയ്തിരുന്നു. ഇരുവരുടെയും ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top