Film News

കോടികളുടെ കിലുക്കവുമായി കായംകുളം കൊച്ചുണ്ണി വരുന്നു

മലയാളത്തിലെ  ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഓണത്തിന് റിലീസ് ചെയ്യും. 45 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നടന്നത് കര്‍ണ്ണാടകയിലെ ഉടുപ്പിയിലാണ്.

12 കോടി രൂപയാണ് സിനിമയുടെ സെറ്റിന് വേണ്ടി മാത്രം ചെലവഴിച്ചിരിക്കുന്നത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും 100 കുതിരകളും 50 ആനകളും സിനിമയിലുണ്ട്.

161 ദിനങ്ങള്‍ കൊണ്ട് ചിത്രീകരിച്ച കായംകുളം കൊച്ചുണ്ണിയില്‍ നായകനായി അഭിനയിക്കുന്നത് നിവിന്‍ പോളിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്നത്തെ പത്രങ്ങളില്‍ വന്നതുകൂടാതെ താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

19-ാം നൂറ്റാണ്ടിന്റെ ആദ്യം കായംകുളത്ത് ജീവിച്ചിരുന്ന കള്ളനായ കൊച്ചുണ്ണി പണക്കാരില്‍ നിന്ന് ധനം അപഹരിച്ച് പാവങ്ങളെ സഹായിക്കുന്ന തസ്‌ക്കരവീരനായിരുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതിയ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലനാണ്. സംഗീത സംവിധാനം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സിനിമയുടെ സംവിധായകന്‍.

വന്‍മുതല്‍ മുടക്കുള്ള കായംകുളം കൊച്ചുണ്ണി പോലെയൊരു സിനിമ വാണിജ്യപരമായി വിജയിച്ചാല്‍ മലയാള സിനിമ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പുതിയ പാതയിലേക്ക് ചലിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top