കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ബിഎസ്എഫിന്റെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 1.10ഓടെയാണ് രാജ്നാഥ് സിംഗ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര് നായര്‍, ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ് കുമാര്‍, ജില്ല അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രഞ്ജിത്ത് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു. കൊച്ചിയില്‍ നടക്കുന്ന പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനാണ് രാജ്നാഥ് സിംഗ് എത്തിയത്.