Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണം: അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കന്യാസത്രീയുടെ ബന്ധുക്കള്‍. കന്യാസ്ത്രീയുടെ രഹസ്യമൊഴി കൂടി എടുത്ത സാഹചര്യത്തില്‍ ബിഷപ്പിനെതിരെ നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ പറഞ്ഞു. കന്യാസ്ത്രീയ്ക്ക് നീതി കിട്ടും വരെ കേസുമായി മുന്നോട്ട് പോകുമെന്നും ഒരു കാരണവശാലും കേസില്‍ നിന്ന് പിന്‍മാറില്ലെന്നും കന്യാസത്രീയുടെ ബന്ധുക്കള്‍ അറിയിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച മൊഴി രേഖപ്പെടുത്തിയത്.

അതേസമയം കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണയക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങളായിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ബിഷപ്പിന്റെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും കന്യാസ്ത്രീയുടെ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top