ഐ.ആര്.സി.ടി.സി പുതിയതായി ഒരുക്കിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെ ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം. ഐ.ആര്.സി.ടി.സി വെബ്സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും. ഐ.ആര്.സി.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകളില്‍ നിന്നുള്ള ദൃശ്യങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകും.
ലൈവ് സ്ട്രീമിങ് സംവിധാനം റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വാനി ലോഹാനി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.