തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ധിച്ച് 78.80 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച് 72.26 രൂപയായി.
തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതിരുന്നതിനു ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. ഇന്ധനവില 80 കടന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ധനവില നേരത്തേ കുറച്ചിരുന്നു.