തെങ്ങിന്റെ താങ്ങുവില ക്വിന്റലിന് 200 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത് കര്‍ഷകര്‍ക്ക് തെല്ലാശ്വാസമായി. നെല്ലിന് മാത്രമല്ല പരുത്തി, പയര്‍വര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങിയ 14 ഖാരിഫ് വിളകള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2019 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കാര്‍ഷിക വിളകള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നെല്ലിന്റെ താങ്ങുവിലയില്‍ 11 ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മൂലം ക്വിന്റലിന് 200 രൂപ അധികമായി കര്‍ഷകര്‍ക്ക് ലഭിക്കും. 1550 രൂപയാണ് നെല്ലിന്റെ ഇപ്പോഴത്തെ താങ്ങുവില.