സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേല് ഡല്‍ഹി പട്യാലഹൗസ് കോടതി ജാമ്യം അനുവദിച്ചത്. അനുവാദമില്ലാതെ രാജ്യം വിട്ട് പോകരുതെന്നും കോടതി നിര്‍ദേശിച്ചു. രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു.
2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്.