Cricket

റെക്കോര്‍ഡ് തിളക്കത്തില്‍ വീണ്ടും വിരാട്

മാഞ്ചസ്റ്റര്‍: റെക്കോര്‍ഡ് തിളക്കത്തില്‍ വീണ്ടും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ വേഗതയേറിയ 2000 റണ്‍സ് സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് വിരാട് കൊഹ്ലി. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലൂടെയാണ് ഈ റെക്കോര്‍ഡ് കോലി മറികടന്നത്.

56 ഇന്നിങ്സുകളില്‍ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്. എട്ടു റണ്‍സ് മാത്രമാണ് നേട്ടം കൈവരിക്കുന്നതിന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുമ്പായി കോലിക്ക് വേണ്ടിയിരുന്നത്. മത്സരത്തില്‍ പുറത്താകാതെ 20 റണ്ണെടുത്തതോടെയാണ് താരം റെക്കോര്‍ഡിനുടമയായത്.

കോലിയെ കൂടാതെ ട്വന്റി-20 ക്രിക്കറ്റില്‍ 2000 റണ്‍സ് പട്ടികയില്‍ മൂന്ന് പേര്‍ മാത്രമാണുള്ളത്. 73 ഇന്നിങ്സുകളില്‍ നിന്നായി 2271 റണ്ണെടുത്തിട്ടുള്ള ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 71 ഇന്നിങ്സുകള്‍ കളിച്ച് 2140 റണ്ണെടുത്ത ന്യൂസിലന്‍ഡിന്റെ തന്നെ മക്കല്ലം. 59 ഇന്നിങ്സുകളില്‍ നിന്ന് 2000 റണ്‍ തികച്ച പാകിസ്താന്റെ ഷുഹൈബ് മാലിക് എന്നിവരാണ് ഈ ക്ലബ്ബിലുള്ളത്. കഴിഞ്ഞ ദിവസം സിംബാവെയ്ക്കെതിരെ നടന്ന മത്സരത്തിലൂടെയാണ് ഷുഹൈബ് മാലിക് 2000 റണ്‍ പട്ടികയില്‍ ഇടംനേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top