Business

വിപണിയില്‍ നേട്ടം

മുരടിപ്പില്‍ നിന്ന് മരുപ്പച്ചയിലേക്കാണ് ചൊവ്വാഴ്ച വിപണി സജീവമായത്. മുംബൈ വില സൂചിക 114 പോയിന്റ് വര്‍ധിച്ച് 35,378.60 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 50 സൂചിക 42.60 പോയിന്റ് ഉയര്‍ന്ന് 10,699.90ത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റിയില്‍ 32 ഓഹരികള്‍ മുന്നേറ്റം കാഴ്ചവച്ചു. സിപ്ല (4.21 ശതമാനം), ബജാജ് ഫിന്‍സേര്‍വ് (2.06), മാരുതി സുസുകി (1.90) ലൂപ്പിന്‍ (1.87), സണ്‍ഫാര്‍മ (1.69) ഉയര്‍ച്ച രേഖപ്പെടുത്തി.

നിഫ്റ്റി ഫാര്‍മ ഇന്‍ഡക്‌സ് ഇന്ന് മികച്ച നേട്ടം കരസ്ഥമാക്കി. 2.10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ബാങ്കിംഗ് ഇന്‍ഡക്‌സ് 0.78 ശതമാനം താഴ്ന്നു. ഏഷ്യന്‍ വിപണിയിലും മുരടിപ്പ് പ്രകടമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top