സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ നടന് ദിലീപിനെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്കിയ കത്തിന് എഎംഎംഎ (അമ്മ) എക്സിക്യൂട്ടീവ് നല്കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍. എപ്പോള്‍ ചര്ച്ചചെയ്യുമെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ മറുപടിയില്‍ വ്യക്തമാക്കുന്നില്ല. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുളള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഫെയ്സ്ബുക് പോസ്റ്റില്‍ ഡബ്ല്യുസിസി പറയുന്നു.