Kerala

കാലുമാറി ശസ്ത്രക്രിയ ; തുടര്‍ ചികിത്സ നല്‍കാമെന്ന് ഡോക്ടര്‍മാര്‍ , പരാതി പിന്‍വലിച്ച് ബന്ധുക്കള്‍

അതെ ഇത് കേരളമാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ മാത്രമേ സംഭവിക്കുകയുമുള്ളൂ. സര്‍ക്കാര്‍ ആശുപത്രികള്‍ വില്ലന്‍സ്ഥാനത്തെത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. നല്ല ചികിത്സ നല്‍കാതെയും മരുന്ന് മാറി നല്‍കിയും ഏറെ സംഭവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളുടേതായിട്ടുണ്ട്. എന്നാല്‍ ഇവിടെ പ്രതിനായകസ്ഥാനത്ത് നില്‍ക്കുന്നത് തിരുവന്തപുരത്തെ പ്രസിദ്ധമായ ഒരു സ്വകാര്യ ആശുപത്രിയാണ്.

തലസ്ഥാന നഗരത്തിലെ ജി.ജി ആശുപത്രിയില്‍ 12 വയസ്സുകാരി മറിയം ഹംദയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവമാണ് വിവാദമായിരിക്കുന്നത്. മാലി സ്വദേശിയായ കുട്ടിയുടെ അസുഖമുള്ള ഇടത് കാല്‍ മുട്ടിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ ചെയ്ത വലിയ അനാസ്ഥയാണ് ജി.ജി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ കാണാന്‍ കയറിയ മാതാവിനോട് കുട്ടി തന്നെയാണ് കാല് മാറി ശസ്ത്രക്രിയ ചെയ്തകാര്യം പറഞ്ഞത്. ഇക്കാര്യം ആശുപത്രി അധികൃതരോട് പരാതിപെട്ടപ്പോള്‍ കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു ലഭിച്ച മറുപടി.

ചെലവൊന്നും കൂടാതെ രണ്ട് കാലിലും തങ്ങള്‍ ശസ്ത്രക്രിയ നടത്തി തരാമെന്നും തുടര്‍ ചികിത്സയ്ക്കായി പണമിടാക്കാതെ സൗകര്യം ഏര്‍പ്പാടാക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു. പെണ്‍കുട്ടിയുടെ പിതാവ് മാലി സ്വദേശിയും അമ്മ മലയാളിയുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top