സുനന്ദ പുഷ്കര്‍ വധക്കേസില്‍ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുള്ളത്.
തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപ്രതം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നിര്‍ബന്ധമായും നല്കേണ്ടതാണെന്നാണ് തരൂരിന്റെ വാദം.
2014 ജനുവരി 17 നു ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ സുനന്ദ പുഷ്ക്കറെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്.