Kerala

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്ന മത്സരത്തിലേക്കുളള എന്‍ട്രികള്‍ ക്ഷണിച്ചു, അവസാന തിയതി ജൂലൈ 5

അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം തെരഞ്ഞെടുക്കുന്നതിനുളള മത്സരത്തിലേക്കുളള എന്‍ട്രികള്‍ ക്ഷണിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എ ഫോര്‍ വലിപ്പത്തിലുള്ള ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറില്‍ എന്‍ട്രികള്‍ തയ്യാറാക്കി ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെ കണ്‍വീനര്‍ക്ക് അയക്കണം.

എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ ’66-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നല്‍കും. ജൂലൈ 5ന് വൈകിട്ട് അഞ്ച് മുണിക്ക് മുമ്പായി എന്‍ട്രികള്‍ സമര്‍പ്പിക്കണം. സൃഷ്ടികള്‍ മൗലീകമായിരിക്കണമെന്ന് പ്രത്യകം നിര്‍ദേശിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top