Breaking News

മോദിയെ മുന്നില്‍ നിര്‍ത്തി നെഹ്‌റുവിനെയും ഗാന്ധിയേയും പുകഴ്ത്തി അമേരിക്കന്‍ സഭാ നേതാവ്‌; ട്രോളി സോഷ്യൽ മീഡിയ

ഹൗഡി മോദി വേദിയില്‍ പ്രധാനമന്ത്രിയെ അടുത്തുനിര്‍ത്തി മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ദര്‍ശനങ്ങള്‍ പുകഴ്ത്തി അമേരിക്കന്‍ പ്രതിനിധി സഭാ നേതാവ് സ്റ്റെനി ഹോയര്‍.ബഹുസ്വരതയും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന ഇന്ത്യയുടെ മതേതര ജനാധിപത്യ ഭാവി നിര്‍ണയിക്കപ്പെട്ടത് ഗാന്ധിയുടെ ദര്‍ശനങ്ങളിലൂടെയും നെഹറുവിന്റെ വീക്ഷണങ്ങളിലൂടെയുമായിരുന്നുവന്നാണ് സ്റ്റെനി ഹോയര്‍ പരാമര്‍ശിച്ചത്. നെഹ്‌റുവിനെതിരെ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനകളും കടന്നാക്രമണം നടത്തിവരുന്നതിനിടെയാണ് അന്താരാഷ്ട്ര വേദിയില്‍ മോദിയെ അടുത്തു നിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി ഉന്നത നേതാവ് അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top