മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ദുരന്തമേറ്റുവാങ്ങി വാമ്പന്മാര്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പോര്‍ച്ചുഗല്ലും മെസിയുടെ നെടുനായകത്വത്തിലിറങ്ങിയ അര്‍ജന്റീനയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്. തങ്ങള്ക്കൊപ്പമെത്താന് ടീമിന് കഴിയാതെ വന്നതോടെയാണ് രണ്ട് ലോകോത്തര താരങ്ങള്‍ക്ക് ലോകകപ്പിനോട് വിടപറയേണ്ടിവന്നിരിക്കുന്നത്.
വൈകീട്ട് 7.30ന് നടന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സായിരുന്നു അര്‍ജന്റീനയുടെ എതിരാളികള്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നത്. ലോകകപ്പിലെ പ്രായം കുറഞ്ഞ താരമായ എംബാപ്പെ ഫ്രാന്‍സിനായി രണ്ട് ഗോളുകള്‍ സ്വന്തമാക്കി. എന്നാല്‍ മത്സരത്തില്‍ മെസിക്ക് ഗോളൊന്നും കണ്ടെത്താനായില്ല എന്നതും ശ്രദ്ധേയമാണ്.
11.30ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വായ് പോര്‍ച്ചുഗലിനെ തകര്‍ത്തത്. ഉറുഗ്വായ്ക്ക് വേണ്ടി പിഎസ്ജി താരം കവാനി രണ്ട് ഗോള്‍ നേടിയപ്പോള്‍ പെപെയാണ് പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.