Business

ഫ്രീകിക്ക് വിത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ലോകകപ്പ് ആവേശവുമായി ഇമ്മോര്‍ട്ടല്‍ ഗെയിമേഴ്‌സ്

കൊച്ചി: ലോകകപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി വിവിധ ഗെയിമുകളും മത്സരങ്ങളുമായി ഇമ്മോര്‍ട്ടല്‍ ഗെയിമേഴ്‌സ്. ഇടപ്പള്ളി ലുലു മാളിലാണ് വിപുലമായ സൗകര്യങ്ങളോടെ ഗെയിം സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ മുപ്പതിന് ആരംഭിച്ച മത്സരങ്ങള്‍ക്ക് ഇന്ന് സമാപനമാകും.

ഫ്രീകിക്ക് വിത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റിഡംപ്ഷന്‍ ഫോര്‍ മെസ്സി തുടങ്ങി വിവിധ ടാസ്‌കുകളാണ് മത്സരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിഫ 2018 ചാമ്പ്യന്‍ഷിപ്പ് കപ്പും പ്ലേസ്റ്റേഷന്‍ 4 പ്രോയുമാണ് വിജയിയെ കാത്തിരിക്കുന്നതെന്നും ഇതിനകം അഞ്ഞൂറോളം പേര്‍ മത്സരത്തിന്റെ ഭാഗമായെന്നും ഡയറക്ടര്‍ നിഖില്‍ പ്രകാശ് കേരളവിഷനോട് പറഞ്ഞു.

ഒന്നാം സ്ഥാനം നേടുന്നയാളിന് 41,000 രൂപ വിലമതിക്കുന്ന പ്ലേസ്റ്റേഷന്‍ 4 പ്രോയും രണ്ടാം സ്ഥാനക്കാരന് 10,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപയുമാണ് സമ്മാനം. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയുമാണ് സമ്മാനമായി നല്‍കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top