Film News

സഹോദരി ധീരമായി മുന്നോട്ട് പോവുക.. നടിയ്ക്ക് പിന്തുണയുമായി വിനായകന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്കും അമ്മയില്‍ നിന്ന് രാജി വെച്ചവര്‍ക്കും പിന്തുണയുമായി നടന്‍ വിനായകന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനായകന്‍ നടികള്‍ക്കുള്ള പിന്തുണഅറിയിച്ചത്. സഹോദരി ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ എന്നാണ് വിനായകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചിരുന്നു. ആക്രമണത്തെ അതിജീവിച്ച നടിയും രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും ആയിരുന്നു രാജിവച്ചത്. ഇതിന് പിന്നാലെ രാജിവച്ചവര്‍ക്ക് പിന്തുണയുമായി സാമൂഹ്യ- രാഷ്ട്രീയരംഗത്തെ പ്രമുഖരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം താരരാജാക്കന്മാരും മുന്‍നിര താരങ്ങളും ഇപ്പോഴും മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് നടന്‍ വിനായകന്‍ സാമൂഹ്യമാധ്യമത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top