ഒരിടവേളയ്ക്കു ശേഷം ബാലചന്ദ്ര മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നാലും ശരത്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രത്തില്‍ പുതുമുഖം ചാര്‍ലിയാണ് നായകനാകുന്നത്. ബാലചന്ദ്രമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മല്ലിക സുകുമാരന്‍, സുരഭി ലക്ഷ്മി, മേജര്‍ രവി, ലാല്‍ ജോസ്, ജൂഡ് ആന്റണി, സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കൃഷ്ണ കാല സിനിമാസിന്റെ ബാനറില്‍ ആര് ഹരികുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സസ്പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.