കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചനയും ഗൂഡാലോചനയും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സ്വമേധയ കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 13ന് ഹാജരാകാനാണ് കര്‍ദ്ദിനാളിന് സമന്‍സ്. നേരത്തെ കര്‍ദ്ദിനാളിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ആലഞ്ചേരിക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
By
January 20, 2020 6:25 pm